ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണകൊറിയയിലെ മുനാന്‍ വിമാനത്താവളത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രമാണ് രക്ഷപ്പെട്ടത്.
വിമാന അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ളാക്ക് ബോക്സുകള്‍ അപകടത്തിന് നാല് മിനിറ്റ് തൊട്ട് മുന്‍പുള്ള റെക്കോര്‍ഡിങ് നിര്‍ത്തിയിരുന്നതായി കണ്ടെത്തി.
ബ്ളാക്ക് ബോക്സുകളുടെ റെക്കോര്‍ഡിങ് നിന്ന് പോകാനുള്ള കാരണമെന്താണെന്ന് അറിയാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബ്ളാക്ക് ബോക്സുകള്‍ യുഎസ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് ലബോറട്ടറിയിലേക്ക് അയച്ചതായി മന്ത്രാലയം അറിയിച്ചു.

Comments: